അരൂർ: അരൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കണ്ടത്തിൽ പറമ്പ്- കൊച്ചുപുരയ്ക്കൽ നടപ്പാത പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസഹമായി. ഒറ്റമഴയിൽ തന്നെ പൂഴിക്കുഴമ്പായി മാറുന്ന വഴിയിലൂടെ വഴുതിവീഴാതെ സഞ്ചരിക്കുന്നതിന് അഭ്യാസം പഠിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
കൊച്ചുപുരയ്ക്കൽ, ഇത്തിത്തറ,കണിച്ച് കാട്ടുപറമ്പ്, പരിമണത്ത്,കളത്തനാട്ടിൽ തുടങ്ങിയ പ്രദേശങ്ങളിൽ ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവിടെയുള്ളവർക്ക് പള്ളി-കോട്ടപ്പുറം റോഡിലെത്തണമെങ്കിൽ ഈ വഴിയാണ് ആശ്രയം. പാതയുടെ കൽക്കെട്ടിലൂടെ അപകടയാത്ര നടത്തിയാണ് ഇവിടെയുള്ളവർ സഞ്ചരിക്കുന്നത്.
15 വർഷങ്ങൾക്കു മുൻപ് അരൂർ ഗ്രാമപഞ്ചായത്തിലേക്ക് ഇവിടെയുള്ളവർ സ്ഥലം വിട്ടുനൽകി പഞ്ചായത്തിന്റെ ആസ്ഥി രജിസ്റ്ററിൽ രേഖയുള്ള പൊതുവഴിയാണിത്.